താമരശ്ശേരി ചുരത്തിന് താഴെ മധ്യവയസ്‌കന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

MARCH 27, 2026, 7:46 AM

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.അത്തോളി കൊളത്തൂര്‍ സ്വദേശി ചെറുവളത്ത് ഹമീദി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

ചുരത്തിലെ എട്ടും ഒന്‍പതും വളവിനിടയില്‍ 12 മീറ്ററോളം താഴ്ചയിലായി ഇന്ന് രാവിലെയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചു. പോലീസും കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്‌നിശമന രക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam