ഹൂസ്റ്റൺ: ഫോമായുടെ ഒൻപതാം ഫാമിലി കൺവൻഷന്റെ ഏർളി ബേർഡ് രജിസ്‌ട്രേഷൻ പൂർത്തിയാക്കി 'ടീം വോയ്‌സ് ഓഫ് ഫോമാ' പാനൽ അംഗങ്ങൾ മാതൃകകാട്ടി. ''ഫോമായുടെ ഈ കുടുംബ സംഗമത്തിന്റെ മഹാവിജയത്തിലേക്ക് ആദ്യപടിയായി നടക്കുന്ന എർലി ബേഡ് രജിസ്‌ട്രേഷൻ അത്യന്തം സന്തോഷകരമാണ്. ഒരുമയുടെ ശക്തിയും പങ്കാളിത്തത്തിന്റെ ആത്മാവും ഇതിലൂടെ വ്യക്തമാകുന്നു. ഈ ഉത്സാഹകരമായ തുടക്കം, കൺവൻഷന്റെ വൻ വിജയത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. മാത്രമല്ല, ഏവരുടെയും സജീവ പങ്കാളിത്തം കൺവൻഷനെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയും ചെയ്യും...'' ടീം വോയ്‌സ് ഓഫ് ഫോമായെ നയിക്കുന്ന ബിജു തോണിക്കടവിൽ പറഞ്ഞു. മാർച്ച് 30നാണ് ഏർളി ബേർഡ് രജിസ്‌ട്രേഷൻ അവസാനിക്കുന്നത്.
ഫോമാ എന്ന അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷന്റെ കൺവൻഷൻ മഹാവിജയമാക്കാൻ എർലി ബേർഡ് രജിസ്‌ട്രേഷന്റെ പ്രധാന ലക്ഷ്യം മുൻകൂട്ടി പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. ഇത് സംഘാടകർക്ക് പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി മനസ്സിലാക്കാനും, ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും സമയബന്ധിതമായി ഒരുക്കാനും സഹായിക്കുന്നു. കൂടാതെ, എല്ലാവർക്കുമിടയിൽ ആവേശവും പ്രതീക്ഷയും വർധിപ്പിച്ച് ഈ മലയാളി മാമാങ്കത്തിന്റെ മഹാവിജയത്തിന് ശക്തമായ അടിത്തറ ഒരുക്കാനും സാധിക്കുമെന്ന വിശ്വാസത്തോടെയാണ് തങ്ങൾ ഏർളി ബേർഡ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ' പാനൽ അംഗങ്ങൾ വ്യക്തമാക്കി.
ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി), ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക് മൽസരിക്കുന്നത്. വരുന്ന ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിൽ ഹൂസ്റ്റണിലെ വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡിയത്തിന് തൊട്ട് എതിർവശത്തുള്ള ആഡംബര ഹോട്ടൽ സമുച്ചയമായ 'വിൻധം ഹൂസ്റ്റണി'ൽ ആണ് ഫോമായുടെ 9 -ാം ഫാമിലി കൺവൻഷൻ അരങ്ങേറുന്നത്. മൂന്ന് രാത്രികളിലും നാല് പകലുകളിലുമായി നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണ് തങ്ങളെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ' അംഗങ്ങൾ പറഞ്ഞു.
ഏർളി ബേർഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്: https://fomaafamilyconvention2026.com/Registration.php
എ.എസ്. ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
