ഉത്തർ പ്രദേശും പഞ്ചാബും പിടിക്കാൻ കരുക്കൾ നീക്കി ബിജെപി; സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ നിയമിച്ചു 

AUGUST 18, 2026, 2:57 AM

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് ബി.ജെ.പി ദേശീയ നേതൃത്വം പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിൽ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ വിനോദ് താവ്ഡെയെ ഇൻചാർജായും, ദേശീയ സെക്രട്ടറി ജഗദീഷ് ഈശ്വർഭായ് പട്ടേലിനെ സഹ-ഇൻചാർജായും നിയമിച്ചു.

പഞ്ചാബിൽ  ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ സതീഷ് പൂനിയയ്ക്കാണ് പഞ്ചാബിന്റെ ചുമതല. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പുതിയ നിയമനങ്ങൾ നടത്തിയത്. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനങ്ങളിലെ ചുമതലക്കാരെയും പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

ഉത്തർപ്രദേശിൽ ഹാട്രിക് ലക്ഷ്യമിടുന്ന ബി.ജെ.പി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ മുൻനിർത്തിയായിരിക്കും പ്രചാരണം നയിക്കുക. ആം ആദ്മി പാർട്ടി ഭരണത്തിലുള്ള പഞ്ചാബിൽ സ്വാധീനം ഉറപ്പിക്കാനാണ് പാർട്ടിയുടെ ശ്രമം. ഇതിനായി മുൻ സഖ്യകക്ഷിയായ ശിരോമണി അകാലി ദളുമായി വീണ്ടും സഖ്യത്തിലെത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ദിവസമാണ് 13 ദേശീയ ഉപാധ്യക്ഷന്മാരടങ്ങുന്ന പുതിയ ഭാരവാഹി പട്ടിക ബി.ജെ.പി പുറത്തുവിട്ടത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ദര രാജെ അടക്കം ഉപാധ്യക്ഷ സ്ഥാനത്തെത്തിയപ്പോൾ, സുനിൽ ബൻസാൾ, വിനോദ് താവ്ഡെ എന്നിവരടക്കം എട്ട് ജനറൽ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam