ഡാളസ്: കഴിഞ്ഞ വർഷത്തെ ഉയർന്ന നിരക്കുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന്, ടെക്‌സസ് സ്റ്റേറ്റ് ഫെയർ പ്രവേശന നിരക്കുകളും പാർക്കിങ് ഫീസും കുറച്ചു. കുടുംബങ്ങൾക്ക് കൂടുതൽ ലാഭകരമായ രീതിയിലാണ് പുതിയ പ്രഖ്യാപനം.
3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ഇനി 10 ഡോളർ മാത്രം (കഴിഞ്ഞ വർഷത്തേക്കാൾ 12 ഡോളർ വരെ കുറവ്).
ദിവസേനയുള്ള മുതിർന്നവരുടെ ടിക്കറ്റിൽ 2 ഡോളർ കുറച്ചു. കൂടാതെ തിങ്കൾ മുതൽ വ്യാഴം വരെ വൈകന്നേരം 5 മണിക്ക് ശേഷം 10 ഡോളറിന് പ്രവേശനം നേടാം.
പാർക്കിങ് നിരക്ക് 30 ഡോളറിൽ നിന്നും കുറച്ച് 25 ഡോളറാക്കി. ചൊവ്വാഴ്ചകളിൽ മിഡ്‌വേ റൈഡുകൾക്ക് പ്രത്യേക കിഴിവും, വ്യാഴാഴ്ചകളിൽ ഭക്ഷണവസ്തുക്കൾക്ക് പ്രത്യേക വിലക്കുറവും ഉണ്ടായിരിക്കും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
