കുഞ്ഞുമിഷനറിമാരുടെ 'ബേയ്ക്ക് സെയിൽ ' ശ്രദ്ധേയമായി

OCTOBER 19, 2025, 10:54 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ മിഷൻ ഞായറിനോടനുബന്ധിച്ച് ഒരു ബേയ്ക്ക് സെയിൽ സംഘടിപ്പിച്ചു. വീടുകളിൽ വിവിധ കുക്കികളും ഇതര ബേക്കറി ഭക്ഷണങ്ങളും പാകപ്പെടുത്തി ദേവാലയത്തിലെത്തിച്ച് ഇടവകാംഗങ്ങളുടെ ഇടയിൽ വിതരണം ചെയ്തുകൊണ്ടായിരുന്നു ഇത് ക്രമീകരിച്ചത്.

നാട്ടിലെ ഒരു ദേവാലയത്തിന്റെനിർമാണ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായിരുന്നു ഈ ബേക്ക് സെയിൽ സംഘടിപ്പിച്ചത്. ഈ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയ എല്ലാവരെയും വികാരി ഫാ. എബ്രാഹം കളരിക്കൽ അനുമോദിച്ചു.


vachakam
vachakam
vachakam

പ്രേഷിത മേഖലകൾക്കു വേണ്ടി പ്രാർത്ഥിക്കാനും, പ്രേഷിതപ്രവർത്തനത്തെ കുറിച്ച് അവലോകനം നടത്താനും പ്രേഷിതപ്രവർത്തനത്തെ പിന്തുണക്കാനുള്ള സമ്പത്തു കണ്ടെത്തുന്നതിനുമായി ആഗോളതലത്തിൽ കത്തോലിക്കാ വിശ്വാസികൾ ആചരിക്കുന്ന ഓർമ്മദിനമാണ് മിഷൻ ഞായർ.

ഒക്ടോബർ മാസത്തിലെ നാലാം ഞായറഴ്ചയാണ് മിഷൻ ഞായറായി ആഗോള കത്തോലിക്കാ സഭ ആചരിക്കുന്നത്. 1926ൽ പതിനൊന്നാം പീയൂസ് പാപ്പ ആണ് ആദ്യമായി മിഷൻ ഞായർ ആചരണത്തിനു തുടക്കമിട്ടത്.


vachakam
vachakam
vachakam

മിഷൻലീഗ് ഡയറക്ടർ ആൻസി ചേലയ്ക്കൽ, മതബോധന ഡയറക്ടർ കൊളീൻ കീഴങ്ങാട്ട്, മിഷൻലീഗ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബിഗെയ്ൽ കീഴങ്ങാട്ട്, എലൈജ പുഴക്കരോട്ട്, അലീഷ മുണ്ടുപാലത്തിങ്കൽ, ബെഞ്ചമിൻ ഓളിയിൽ, ക്ലെയോൺ നാരമംഗലത്ത്, ബെഞ്ചമിൻ മലേമുണ്ടയ്ക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam