ബെംഗളൂരു: മലയാളി യുവാവിന്റെ ഭീഷണിയ്ക്ക് പിന്നാലെ ബെംഗളുരുവിൽ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാർഥിനിയായിരുന്ന സനാ പർവീണാണ്(19) ആത്മഹത്യ ചെയ്യതത്. കുടക് സ്വദേശിയാണ് സനാ. സംഭവത്തിൽ ആത്മഹത്യപ്രേരണ കുറ്റത്തിന് ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിൽ കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.
സനയുമായി സൗഹൃദത്തിലായിരുന്ന റിഫാസ്, സനയുടെ സ്വർണം തട്ടിയെടുത്തെന്നും കൂടുതൽ പണം ചോദിച്ച് പെൺകുട്ടിയെ ശല്യം ചെയ്‌തെന്നുമാണ് സനയുടെ കുടുംബം ആരോപിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സനയെ താമസിക്കുന്ന ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു തൊട്ടു മുൻപ് സീനിയറായി കോളേജിൽ പഠിച്ചിരുന്ന ചാവക്കാട് സ്വദേശി റഫാസ് ഭീഷണിപ്പെടുത്തുന്നതായി വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു.
സനയുടെ കുടുംബത്തിൻറെ പരാതിയിൽ കോളേജ് അധികൃതർ നേരത്തെ റഫാസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. എന്നാൽ ഭീഷണി തുടർന്നതോടെയാണ് കടുംകൈ എന്നാണ് കുടുംബത്തിൻറെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്