ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ് 

OCTOBER 20, 2025, 3:41 AM

തിരുവനന്തപുരം:   ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തക‍ർക്കെതിരെ പൊലീസ് കേസെടുത്തു. 

ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആദ്യം ഡിവൈഎഫ്ഐ പ്രവ‍ർത്തകരാണ് എസ്ഡിപിഐയുടെ ആംബുലൻസ് തക‍ർത്തത്.

മുഖംമറച്ചെത്തിയ യുവാക്കൾ ആംബുലൻസ് തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ടത്.

vachakam
vachakam
vachakam

മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു. റഫീഖ് , നിസാം, സമദ് എന്നിവ‍‍തിർക്കെതിരെയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. 

അതേസമയം എസ്ഡിപിയുടെ ആംബുലൻസ് സിപിഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ  ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. ഡിവൈഎഫ്ഐക്കെതിരെ ഇതുവരെ ആരും പരാതി കിട്ടിയിട്ടിലെന്നാണ് പൊലീസ് പറയുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam