‘ഐഎൻഎസ് വിക്രാന്ത് പാകിസ്താൻ്റെ ഉറക്കംക്കെടുത്തി’; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

OCTOBER 20, 2025, 6:33 AM

ഗോവ :ഇന്ത്യയുടെ സായുധ സേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ഗോവ-കാർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി അഘോഷിച്ചത്.

ഈ ദീപാവലി ദിനം ധീരരായ സേനാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.

“ഇന്ന് മികച്ച ഒരു ദിവസമാണ്. ഈ കാഴ്ച അവിസ്മരണീയമാണ്. ഒരു ഭാഗത്ത് സമുദ്രവും മറുഭാഗത്ത് ഭാരതമാതാവിൻ്റെ ധീരരായ സൈനികരുടെ ശക്തിയും എനിക്കൊപ്പമുണ്ട്. ഇന്ന് ഒരു വശത്ത് അനന്തമായ ചക്രവാളങ്ങളും ആകാശവുമുണ്ട് മറുവശത്ത് ഈ ഭീമൻ ഐഎൻഎസ് വിക്രാന്തും. സമുദ്രത്തിലേക്ക് പതിക്കുന്ന സൂര്യരശ്മികളുടെ തിളക്കം സൈനികർ കത്തിച്ച ദീപങ്ങൾ പോലെയാണ്” പ്രധാനമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് പാകിസ്താൻ്റെ ഉറക്കം കെടുത്തി. ഐഎൻഎസ് വിക്രാന്ത് ഒരു സാധാരണ യുദ്ധക്കപ്പൽ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ സാക്ഷ്യം കൂടിയാണ്.

നാവികസേന സൃഷ്ടിച്ചെടുത്ത ഭയം, വ്യോമസേനയുടെ അസാധാരണ പ്രകടന മികവ്, സൈന്യത്തിൻ്റെ ധൈര്യം എന്നിങ്ങിനെ മൂന്ന് സേനകളുടെ ഏകോപനമാണ് ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് പാകിസ്താനെ വേഗത്തിൽ കീഴടങ്ങാൻ നിർബന്ധിതരാക്കിയത് പ്രധാനമന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam