തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. 200 രൂപ കൂടെ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്.
ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തുക എന്നത് എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.
പക്ഷേ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ അതിനുള്ള നിർവാഹമില്ലെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.
200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്