കരമനയാറ്റിൽ അജ്ഞാത മൃതദേഹം 

OCTOBER 20, 2025, 3:58 AM

തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. 

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. പാൻ്റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. 

മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

vachakam
vachakam
vachakam

തുടർന്ന് പൊലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിച്ചതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടിൽ ചെന്ന് മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ആളെ കരയ്ക്ക് എത്തിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam