കാനഡയിൽ കാലുകുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

OCTOBER 20, 2025, 6:26 AM

ഒട്ടാവ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. 

നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ ഐസിസി ഉത്തരവ് അനുസരിച്ച് അറസ്റ്റ് ചെയ്യുമെന്ന് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ കാർണി പറഞ്ഞു.

ഐസിസിയിലെ ഒരംഗരാജ്യമെന്ന നിലയില്‍, കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാന്‍ കാനഡ നിയമപരമായി ബാധ്യസ്ഥമാണ്. ഐസിസി പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റുകള്‍ നടപ്പിലാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

2024 നവംബറിലാണ് ഇസ്രായേലി നേതാക്കളായ ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസ സംഘര്‍ഷത്തിനിടെ പട്ടിണിയെ ഒരു യുദ്ധമുറയായി ഉപയോഗിച്ചതും മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികളും ഉള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇരുവരും ഉത്തരവാദികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam