ദില്ലി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്തുക്കൾ വ്യാപകമായി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
കേസിൽ അഞ്ച് ക്ഷേത്ര ജീവനക്കാരെ എസ്.ഐ.ടി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിലൊരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ക്ഷേത്ര ജീവനക്കാർക്ക് പുറമെയുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
അതിനിടെ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലുള്ള ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത നിർണ്ണായക യോഗത്തിൽ നിന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായിയെ മാറ്റിനിർത്തിയത് ഈ സൂചനകൾക്ക് ബലം നൽകുന്നു.
Readmore:അയോധ്യ ക്ഷേത്ര ട്രസ്റ്റിനു ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ല
അയോധ്യ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണങ്ങളെ തുടർന്നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി എട്ട് മണിക്കൂറിലേറെയാണ് വിശദമായ പരിശോധന നടത്തിയത്.
ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ ഈ തുക ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും ഡിജിറ്റൽ രേഖകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടർന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
