അരിസോണ പ്രൈമറി: ഡെമോക്രാറ്റിക് പാർട്ടി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചു അമിഷ് ഷായ്ക്ക് വിജയം

JULY 23, 2026, 1:07 AM

ഫിനിക്‌സ് (അരിസോണ): യു.എസ് കോൺഗ്രസിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അരിസോണയിലെ ഒന്നാം ഡിസ്ട്രിക്ടിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ മുൻ സ്റ്റേറ്റ് പ്രതിനിധിയായ അമിഷ് ഷായ്ക്ക് തകർപ്പൻ വിജയം. പാർട്ടി ഔദ്യോഗികമായി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് അമിഷ് ഷാ വിജയം കൊയ്തത്.

ഡെമോക്രാറ്റിക് കോൺഗ്രഷണൽ കാമ്പെയ്ൻ കമ്മിറ്റി പിന്തുണച്ച മുൻ മാധ്യമപ്രവർത്തക മാർലിൻ ഗാലൻവുഡ്‌സിനെയാണ് വോട്ടർമാർ തള്ളിക്കളഞ്ഞത്. വാഷിംഗ്ടൺ നേതൃത്വത്തോടുള്ള പാർട്ടി പ്രവർത്തകരുടെ അമർഷമാണ് ഈ ഫലമെന്ന് വിലയിരുത്തപ്പെടുന്നു.

2024ന് ശേഷം തുടർച്ചയായി രണ്ടാം തവണയാണ് അമിഷ് ഷാ ഈ മണ്ഡലത്തിലെ പ്രൈമറി ജയിക്കുന്നത്.

vachakam
vachakam
vachakam

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ എൻ.എഫ്.എൽ താരവുമായ ജേ ഫീലിക്കെതിരെയായിരിക്കും പൊതുതിരഞ്ഞെടുപ്പിൽ അമിഷ് ഷായുടെ മത്സരം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ജേ ഫീലിക്കുണ്ട്.

ഡെമോക്രാറ്റുകൾക്ക് നിർണ്ണായകമായ ഈ അതിഥി മണ്ഡലത്തിൽ (Battleground District) എട്ടുതവണ ജനപ്രതിനിധിയായ റിപ്പബ്ലിക്കൻ നേതാവ് ഡേവിഡ് ഷൈ്വക്കർട്ട് ഗവർണർ മത്സരത്തിലേക്ക് മാറിതോടെയാണ് പ്രൈമറി പോരാട്ടം കൂടുതൽ ശ്രദ്ധേയമായത്.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam