കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആർ (ECIR) റജിസ്റ്റർ ചെയ്ത് അന്വേഷിക്കും. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റർ ചെയ്തത്.
വിജിലൻസ് എഫ്ഐആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള ഈ കേസുകള് അതീവ ഗൗരവത്തോടെ അന്വേഷിക്കാന് വിജിലന്സും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു. ഐ.ജി തോംസണ് ജോസിനാണ് ഈ പ്രത്യേക അന്വേഷണ സംഘങ്ങളുടെ മേല്നോട്ട ചുമതല നല്കിയിരിക്കുന്നത്. പിണറായി വിജയന് പ്രതിയായ കേസിന്റെ അന്വേഷണച്ചുമതല എസ്.പി സുരേഷിനാണ്. അതേസമയം, മുഹമ്മദ് റിയാസ് പ്രതിയായ മറ്റൊരു കേസ് അന്വേഷിക്കുന്നത് എസ്.പി ബാലകൃഷ്ണനാണ്. കേസിന്റെ അന്വേഷണം വേഗത്തിലാക്കാനാണ് ഈ വിഭജനം.
അതേസമയം, ഇ.ഡിയുടെയും വിജിലന്സിന്റെയും ഈ കടുത്ത നീക്കങ്ങള്ക്കെതിരെ ശക്തമായ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. ഈ കേസുകള് പൂര്ണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണമാണ് പാര്ട്ടി ഉന്നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
