കൊച്ചി: താര സംഘടന 'അമ്മ'യിലെ വിവാദങ്ങളിൽ പ്രതികരിച്ച് അംഗങ്ങൾ. അന്‍സിബയും മാലാ പാര്‍വതിയും ഉഷാ ഹസീനയുമാണ് മാധ്യമങ്ങളെ കണ്ടത്.
ഒരുപാട് ആഗ്രഹത്തോടെ അമ്മ സംഘടനയിൽ വന്ന ആളാണ് ഞാനെന്ന് അൻസിബ ഹസൻ പറഞ്ഞു. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്.
ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി. ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ഇരുന്നത് എന്നും അൻസിബ ഹസൻ വ്യക്തമാക്കി.
അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവ്വതി പറഞ്ഞു. അൻസിബ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻടസ്‌ട്രയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി.
സ്ത്രീകൾ നേതൃനിരയിൽ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുണ്ട്. ജയിക്കാൻ പല കുറുക്കു വഴികൾ ചെയ്താണ് ഭാരവാഹികൾ ആയത്. എന്നിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞു പൂർണ പിന്തുണ നൽകി. അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നതെന്നും ഉഷാ ഹസീന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
