പൊലീസ് സ്റ്റേഷൻ സ്ഫോടനം ആസൂത്രിതമല്ലെന്ന് ആഭ്യന്തര മന്ത്രാലയം: അമിത് ഷാ ജമ്മുകാശ്മീർ സന്ദർശിച്ചേക്കും 

NOVEMBER 15, 2025, 1:03 AM

ദില്ലി : ജമ്മുകശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ തീവ്രവാദ ബന്ധമുള്ള കേസിൽ പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണമെന്നും ആക്സിഡന്റൽ സ്ഫോടനമാണെന്നും ആസൂത്രിതമല്ലെന്നും ആവർത്തിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി വൈകി ആണ് സ്ഫോടനമുണ്ടായത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, 9 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.   

vachakam
vachakam
vachakam

അതേസമയം  ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ജമ്മു കാശ്മീർ സന്ദർശിച്ചേക്കും. നൗ​ഗാം സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കുമെന്നാണ് സൂചന.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam