ചെങ്കോട്ട സ്ഫോടനം: അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു

NOVEMBER 15, 2025, 12:26 AM

ഫരീദാബാദ്: ചെങ്കോട്ട സ്ഫോടനത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷഹീൻ ഷാഹിദ് ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം. 

കൂട്ടാളികൾ പദ്ധതിക്ക് അന്തിമരൂപം നൽകുമ്പോൾ ദുബായിലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിനായി  ഡോ. ഷഹീൻ ഷാഹിദ് പാസ്‌പോർട്ടിനായി അപേക്ഷിച്ചിരുന്നു. 

 എന്നാൽ, ജമ്മു കശ്മീർ, സഹാറൻപൂർ, ഫരീദാബാദ് എന്നിവിടങ്ങളിലുണ്ടായ അറസ്റ്റുകളോടെ ഭീകര ബന്ധം പുറത്തുവരികയും ഷഹീൻ രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പോലീസ് ഇവരെ പിടികൂടുകയും ആയിരുന്നു.

vachakam
vachakam
vachakam

നവംബർ മൂന്നിന് ഫരീദാബാദിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ അൽ-ഫലാഹ് കാമ്പസിൽ എത്തി ഷഹീനിൻ്റെ ചിത്രവും എടുത്തു.

ഒടുവിൽ നവംബർ 11-നാണ് ലഖ്‌നൗവിൽ വെച്ച് ഷഹീൻ അറസ്റ്റിലായത്. ഒക്ടോബർ 30 ന് ഷഹീൻ്റെ സഹപ്രവർത്തകനായ ഡോ. മുസമ്മിൽ അഹമ്മദ് ഗാനായി അറസ്റ്റിലായതിന് പിന്നാലെയാണ് ഷഹീനുമായുള്ള ബന്ധം പുറത്തുവന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam