പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങി;  സ്ഥാനാർത്ഥിയുടെ പേര് വോട്ടർപട്ടികയിലില്ല

NOVEMBER 14, 2025, 11:18 PM

കണ്ണൂർ: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പോസ്റ്റർ അടിച്ച്  തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു, അപ്പോഴാണ് മനസ്സിലായത് സ്ഥാനാർത്ഥിയുടെ പേര് വോട്ടർപട്ടികയിലില്ലെന്ന്

 വോട്ടർപ്പട്ടികയിൽ പേരില്ലാതെ വന്നതോടെ സ്ഥാനാർത്ഥിയെ മാറ്റി. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറാം വാർഡ് സിപിഎം സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിന്റെ സ്ഥാനാർത്ഥിത്വമാണ് പ്രതിസന്ധിയിലായത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി വോട്ടർപ്പട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലാത്ത കാര്യം മനസ്സിലായത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. ആ ധാരണപ്രകാരമാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്.

vachakam
vachakam
vachakam

സ്ഥാനാർത്ഥിയുടെ ഫോട്ടോ അടക്കം അച്ചടിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വോട്ടർ പട്ടികയിൽ ജബ്ബാർ ഇബ്രാഹിമിന്റെ പേരില്ല എന്ന് കണ്ടതോടെ പുതിയ ആളെ സിപിഐഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ടി വി പ്രേമരാജനാണ് പുതിയ സ്ഥാനാർത്ഥി. പ്രവാസിയും വ്യവസായിയുമാണ് ജബ്ബാർ.


vachakam
vachakam
vachakam

 

 

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam