വാഷിംഗ്ടൺ ഡി.സി : ട്രംപ് ഭരണകൂടം ഗ്രീൻകാർഡ് വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കുന്നതിനു നടപടികൾ സ്വീകരിച്ചതായി ഹോമ്‌ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കൂടാതെ, ഈ ഭരണകൂടം മുമ്പ് കാണാത്ത വിധം നിരവധി പേരെ യു.എസ് പൗരന്മാരായി മാറ്റുകയാണെന്നും നോം കൂട്ടിച്ചേർത്തു.
'ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ, പ്രോസസ്സുകൾ വേഗത്തിലാക്കുകയും വിസ പദ്ധതികളുടെയും ഗ്രീൻ കാർഡിന്റെയും വിശ്വാസ്യത കൂട്ടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഇപ്പോൾ പൗരന്മാരായിട്ടുണ്ട്,' നോം പറഞ്ഞു.
അതേസമയം, യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷനു പദ്ധതികൾ സ്വീകരിച്ചിട്ടുണ്ട.് USCISന്റെ കണക്കുകൾ അനുസരിച്ച്, 11.3 ദശലക്ഷം അപേക്ഷകൾ നിലവിൽ ഉള്ളതായി പറയുന്നു.
ട്രംപ് ഭരണകൂടത്തിന്റെ ഹാർഡ്‌ലൈൻ വേ ഡീപോർട്ടഷൻ നയത്തിന്റെ ഭാഗമായുള്ള വിപരീത ഫലങ്ങൾ ഒരു വശത്തു, മറ്റൊരു വശത്ത് കൂടുതൽ നിയമപരമായ ഇമിഗ്രന്റ്‌സ് പൗരന്മാരായി മാറുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
