ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
സ്‌ഫോടകവസ്തുക്കളുടെ പൊട്ടിത്തെറിയിലെ അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മില്‍ ഷക്കീല്‍ ഹരിയാണയിലെ ഫരീദാബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് മുസമ്മില്‍ ഷക്കീലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയുടെ പരിശോധനക്കിടെയായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് തീയാളിപ്പടരുകയും പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപ്പിടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
