വാഷിംഗ്ടണ്‍: യു.എസിലെ തീപ്പൊരി നേതാവും യുഎസ് കോണ്‍ഗ്രസ് അംഗവുമായ മാര്‍ജറി ടെയ്ലര്‍ ഗ്രീനിനെ തള്ളി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗ(മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) പ്രസ്ഥാനത്തെ അനുകൂലിച്ചിരുന്ന മാര്‍ജറിക്കുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. തീവ്ര വലതുപക്ഷ നിലപാടുള്ള മാര്‍ജറിയെ വെളിവില്ലാത്ത വിഡ്ഢിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ട്രൂത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇത് അറിയിച്ചത്. കോണ്‍ഗ്രസ് വുമണ്‍ മാര്‍ജറി ടെയ്ലര്‍ ഗ്രീനിനുള്ള തന്റെ പിന്തുണയും അംഗീകാരവും പിന്‍വലിക്കുകയാണ്. എല്ലാ കാര്യത്തിലും പരാതി മാത്രം പറയുന്ന സ്ത്രീയായാണ് മാര്‍ജറിയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേയാണ് ട്രംപിന്റെ നടപടി. ജീവിതച്ചെലവ്, ജെഫ്രി എപ്സ്‌റ്റൈന്‍ വിവാദം എന്നിവയില്‍ ട്രംപ് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ട്രംപ് മാര്‍ജറിയെ തള്ളിപ്പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
