തിരുവനന്തപുരം : നെടുമങ്ങാട് സിഎൻജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു.
മേഖലയിൽ ചെറിയ രീതിയിലുള്ള ഗ്യാസ് ചോർച്ചയുണ്ടായതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു.നിലവിൽ ഗ്യാസ് ചോർച്ച നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് സ്ഥലത്തുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
