അധ്യാപികയുടെ ആത്മഹത്യ: കോർപ്പറേറ്റ് മാനേജ്മെൻ്റിനെതിരെ പിതാവ് രം​ഗത്ത് 

FEBRUARY 19, 2025, 10:37 PM

 കോഴിക്കോട്:  അധ്യാപികയുടെ ആത്മഹത്യയിൽ കോർപ്പറേറ്റ് മാനേജ്മെന്റിൻ്റെ വാദങ്ങൾ തള്ളി അധ്യാപികയുടെ പിതാവ് രം​ഗത്ത്.

മകൾ മരിച്ചതിന് ശേഷം മാനേജ്മെന്റ് പ്രതിനിധികൾ ഇതു വരെ ബന്ധപ്പെട്ടില്ലെന്നും നൂറു രൂപ പോലും ഇതു വരെ ശമ്പളമായി നൽകിയില്ലെന്നും പിതാവ് ആരോപിച്ചു. 

 സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിര നിയമനം നൽകാനാകുവെന്നും അലീന ബെന്നിയുടെ പിതാവ് ബെന്നി പറഞ്ഞു.

vachakam
vachakam
vachakam

ആറ് വർഷമായി ശമ്പളമില്ല! എയ്‌ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കി

 തൻ്റെ മകൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   ഇന്നലെയായിരുന്നു കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്.

  13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തിയത്. ജോലിയിൽ പ്രവേശിച്ച നാളുമുതൽ ഇന്നുവരെ ഒരുരൂപ പോലും ശമ്പളമായി നൽകിയില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam