എയിഡഡ് സ്കൂൾ അധ്യാപകരുടെ അവധി സംബന്ധിച്ച് നിർണ്ണായക തീരുമാനവുമായി സുപ്രീംകോടതി

FEBRUARY 12, 2024, 4:18 PM

ദില്ലി: സംസ്ഥാനത്തെ എയിഡഡ് സ്കൂൾ അധ്യാപകരുടെ അവധി സംബന്ധിച്ച് നിർണ്ണായക തീരുമാനവുമായി സുപ്രീംകോടതി. 

എംഇഎസ് സ്കൂളിലെ അധ്യാപകനായ മുഹമ്മദ് അലിക്ക്  ശൂന്യവേതന അവധി നീട്ടി നൽകാനാകില്ലെന്ന് സ്കൂൾ മാനേജർ തീരുമാനം എടുത്തതിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഈ ഹർജിയാണ് സുപ്രിംകോടതി വരെ എത്തിയിരിക്കുന്നത്. 

ശൂന്യവേതന അവധിയടക്കം 180 ദിവസത്തിന് മുകളിലുള്ള എല്ലാ അവധിയിലും തീരുമാനം എടുക്കാൻ അധികാരം സംസ്ഥാനസർക്കാരിനാണ് കോടതി ഉത്തരവിട്ടു. 

vachakam
vachakam
vachakam

എയിഡഡ് സ്കൂൾ മാനേജർമാർക്ക് ഈക്കാര്യത്തിൽ തിരുമാനത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

എയിഡഡ് സ്കൂൾ മാനേജർമാരുടെ ഉത്തരവാദിത്വം അവധി അപേക്ഷ സർക്കാരിന് കൈമാറുക എന്നത് മാത്രമാണെന്നും സ്വന്തമായി തീരുമാനം എടുക്കാനാകില്ലെന്നും  കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam