കൊച്ചി : നടൻ ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്‍റെ പിടിയിലായത്.
ഇന്നലെ രാത്രി 12 മണിയോടെ ഇയാൾ ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു.വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഭിജിത് മദ്യലഹരിയിലായിരുന്നെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശമെന്നും പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
