കണ്ണൂർ: പാനൂരിൽ പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവ് മരിച്ചു.തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്(43)ആണ് മരിച്ചത്.
തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിൻ്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു.
തുടർന്ന്, നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതീഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
