ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായത് മലപ്പുറം സ്വദേശി

JUNE 11, 2026, 2:32 AM

മലപ്പുറം: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായ മലയാളി യുവാവ് മലപ്പുറം സ്വദേശി.

മലപ്പുറം ചങ്ങരകുളം സ്വദശി ജസീൽ ആണ് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

ലോകം മുഴുവൻ കണ്ട വീഡിയോ മലയാളികൾക്ക് തന്നെ അഭിമാനമാകുകയാണ്. സംഭവത്തെക്കുറിച്ച് ജസീൽ പറഞ്ഞത് ഇങ്ങനെ. 

vachakam
vachakam
vachakam

ജോലിക്ക് പോകാനായി വസ്ത്രം മാറുന്നതിനിടെ ശബ്ദം കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് കെട്ടിടത്തിൽ തൂങ്ങിപ്പിടിച്ച നിലയിൽ കുഞ്ഞിനെ കണ്ടതെന്ന് ജസീൻ പറഞ്ഞു. പിന്നെ ഒന്നും നോക്കിയല്ല. അങ്ങോട്ട് ഓടി. അവിടെ എത്തിയപ്പോൾ ഒരു പൊലീസുകാരനും കൂടെ വന്നുവെന്ന് ജസീൽ പറഞ്ഞു.

രണ്ടാംനിലയിലായിരുന്നു കുട്ടി തൂങ്ങിപ്പിടിച്ചു നിന്നത്. കടുത്ത ചൂട് കാരണം പൊലീസുകാരന് കുഞ്ഞിനെ പിടിക്കാൻ കഴിയാതെ വന്നപ്പോൾ തൻ്റെ സഹായം തേടി. ഇതിനിടെ, കുട്ടി വഴുതി താഴേക്ക് വീഴുകയും താൻ പിടിക്കുകയുമായിരുന്നു, പിടിച്ചില്ലായിരുന്നെങ്കിൽ കുഞ്ഞ് പുറത്തേക്ക് വീണുപോയേനെ. ദൈവം സഹായിച്ചു മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെന്നും ജസീൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam