ഐ.എം.എയുടെ വിസ്മയ ഓണസമ്മാനം സജി തോമസ് കൊട്ടാരക്കരയ്ക്ക്

SEPTEMBER 2, 2026, 2:42 PM

ഷിക്കാഗോയിൽ എല്ലായിപ്പോഴും വിസ്മയങ്ങളും അതിശയങ്ങളും കാഴ്ചവെയ്ക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷൻ ഇത്തവണ അസോസിയേഷനുകൾ തമ്മിൽ മത്സരിച്ചു നടത്തുന്ന ഓണാഘോഷങ്ങളിൽ നിന്നും പിന്മാറി തങ്ങളുടെ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 3500 ഡോളർ ഒരു ഭവനം നിർമ്മിക്കാൻ നൽകി - ഒരു വലിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

ഷിക്കാഗോയിലെ എല്ലാ നേതാക്കളെയും ക്ഷണിച്ചു വരുത്തി സുബാഷ് ജോർജ് സംഘടിപ്പിച്ച ഒരു യോഗത്തിൽ വച്ചാണ് ഇല്ലിനോയി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോർജ് പണിക്കർ സംഭാവന തുക കൈമാറിയതും പ്രേക്ഷകരെ ഞെട്ടിച്ച് ഈ പ്രസ്താവന നടത്തിയതും.

അഞ്ചാം വയസ്സിൽ പോളിയോ രോഗം ബാധിച്ച് ഒരു കാൽ തളർന്നിട്ടും തന്റെ നിശ്ചയദാർഢ്യവും വിനയവും അദ്ധ്വാനവും താൻ പഠിച്ച തൊഴിൽ അഭിമാനത്തോടെ ചെയ്തു കുടുംബത്തെ പുലർത്തുന്ന സജി തോമസിന് ഈ കൈതാങ്ങ് തന്റെ ഭവനം എന്ന ഒരു സ്വപ്‌നം പൂവണിയാൻ ഏറെ സഹായകമാകും എന്നു ഉറക്കെ വിശ്വസിക്കുന്നു.

vachakam
vachakam
vachakam

ഭാര്യയും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക അത്താണി സജിയാണ്. ഫൊക്കാന, ഫോമാ എന്നീ സംഘനടകളും മറ്റ് മലയാളി സംഘനടകൾക്കും വേണ്ടി ലഘുലേഖ നിർമ്മിച്ചു നൽകിയാണ് തന്റെ ഉപജീവനം നടത്തുന്നത്.

കൂടാതെ ഒരു വീട് ഇല്ലാത്ത താൻ അനേകർക്ക് വേണ്ടി വീടുകൾ നിർമ്മിച്ചു നൽകുകയും വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കാവശ്യമായ സ്‌കൂൾ ബാഗും മറ്റ് കിറ്റുകളും നൽകി സഹായിക്കുകയും ചെയ്യുന്നു.

ഒരു മികച്ച ഗ്രാഫിക് ഡിസൈനറായ അദ്ദേഹം നൂറ്റമ്പതിലധികം ഭക്തിഗാനങ്ങൾ എഴുതി സംഗീതം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ച് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ''സോഷ്യൽ വർക്കർ ഓഫ് ദ ഇയർ'' അവാർഡ് ഉൾപ്പെടെ നിരവധി ആദരവുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ ശാരീരിക ബുദ്ധിമുട്ടുകളെപ്പോലും വകവെക്കാതെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെവർക്കായി ജീവിതം സമർപ്പിച്ച സജി തോമസിന് ഒട്ടനവധി ആളുകൾക്ക് പ്രചോദനമാണെന്നും അതിൽ ഇല്ലിനോയി മലയാളി അസോസിയേഷൻ അഭിമാനം കൊള്ളുന്നു എന്നും പ്രസിഡന്റ് ജോഷി പീറ്റർ ഇൻഡിക്കുഴി, മുൻ പ്രസിഡന്റുമാരായ ജോർജ് പണിക്കർ, സിറിയക് കൂവക്കാട്ടിൽ, ജേയ്ബുകുളങ്ങര, സിബു മാത്യു, ജോർജ് ചക്കാലത്തൊട്ടിൽ, ട്രഷറാർ ഷാനി എബ്രഹാം, മുൻ ട്രഷറാർമാരായ ചന്ദ്രൻപിള്ള, ജോസി കുരിശിങ്കൽ, ജോർജ് മാത്യു, ജോമിൻ പണിക്കർ എന്നിവർ അഭിപ്രായപ്പെട്ടു.

ഷിക്കാഗോയിൽ 35 വർഷങ്ങൾക്കുമുമ്പ് ആദ്യമായി യുവജനോത്സവം സംഘടിപ്പുച്ചതിലൂടെ ഷിക്കാഗോ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഇല്ലിനോയി മലയാളി അസോസിയേഷൻ വിവിധ സന്ദർഭങ്ങളിൽ കേരളത്തിലെ ജനങ്ങൾക്ക് കൈതാങ്ങായി പ്രവർത്തിച്ചിട്ടുണ്ട്. പ്രളയസമയത്ത് 25 ലക്ഷം രൂപ ജനങ്ങളിൽ നേരിട്ട് എത്തിക്കുവാൻ ഐ.എം.എ മറിന്നില്ല.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തനം വളരെ മഹനീയമാണെന്നും വളരെ പ്രശംസ അർഹിക്കുന്നതാണെന്നും പരിപാടിയിൽ സംബന്ധിച്ച ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്, ഫൊക്കാന ജനറൽ സെക്രട്ടറി സന്തോഷ് നായർ, ഐ.ഒ.സി ദേശീയ പ്രസിഡന്റ് സതീശൻ നായർ, ഫോമാ അസോസിയേഷൻ ട്രഷറാർ ജോൺസൺ കണ്ണൂക്കാടൻ, എം.എ.ജി.സി പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ജോർജ് പണിക്കർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam