വാഴോട്ടുകോണം വാർഡ് മെമ്പർ സുഗതനെ പുറത്താക്കണമെന്ന് കെ.എസ്.ശബരീനാഥന്‍

JUNE 11, 2026, 2:51 AM

 തിരുവനന്തപുരം :   വാഴോട്ടുകോണം വാർഡ് മെമ്പർ സുഗതനെ പുറത്താക്കണമെന്ന് കെ.എസ്.ശബരീനാഥന്‍. 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ കൗണ്‍സിലര്‍ സുഗതന് മേല്‍ കാപ്പ കേസ് ചുമത്തുകയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. 

ഇത്തരത്തിലുള്ള വ്യക്തി നഗരസഭയില്‍ അംഗമായി തുടരുന്നത് നഗരസഭയുടെ പാരമ്പര്യത്തിനും പ്രവര്‍ത്തനത്തിനും അഭികാമ്യമല്ലായെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.കെ.എസ്. ശബരീനാഥന്‍ പറഞ്ഞു. 

vachakam
vachakam
vachakam

ഇദ്ദേഹത്തെ കൗൺസിലില്‍ നിന്നും പുറത്താക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി അടിയന്തിര കൗൺസില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam