പ്രായോഗിക ആത്മീയതയിലൂടെ സമാധാനവും സന്തോഷവും: ഡാളസിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു

JUNE 11, 2026, 6:57 AM

ഡാളസ്: 'പ്രായോഗിക ആത്മീയത: സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി'  എന്ന പ്രമേയത്തിൽ ബ്രഹ്മാകുമാരീസ് ഡാളസ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വരും ഞായറാഴ്ച (ജൂൺ 14) വൈകുന്നേരം 3:30 മുതൽ 5:30 വരെ (CST) പൈലറ്റ് പോയിന്റിലുള്ള തപസ്യ ധാം റിട്രീറ്റ് ഹോമിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.

വിവിധ മതസാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഒരു പാനൽ ചർച്ചയും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബിബിസി റേഡിയോ പ്രസന്ററും ഇന്റർഫെയ്ത്ത് മിനിസ്റ്ററുമായ ഫിലിപ്പ ബ്ലാക്ഹാം ചർച്ച നിയന്ത്രിക്കും.

റവ. ഡെബ്ര ലൗഡിൻമക്കാൻ(ഓർഡെയ്ൻഡ് മിനിസ്റ്റർ, നോർത്തേൺ ടെക്‌സസ്), ഹാദി ജവാദ് (പ്രസിഡന്റ്, ഹ്യൂമൻ റൈറ്റ്‌സ് ഡാളസ്), ഇമാം മർസൂഖ് അബ്ദുൽ ജാമി (പ്രസിഡന്റ് & ഇന്റർഫെയ്ത്ത് ലീഡർ, ഗ്ലോബൽ റിലീജിയസ് അഫയേഴ്‌സ്), ഫെയ് ലെയ്ൻ (ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് & ചീഫ് ഇൻസ്പിരേഷൻ ഓഫീസർ, താങ്ക്‌സ് ഗിവിങ് ഫൗണ്ടേഷൻ), പോളിൻ ഹെൻറി( സ്പിരിച്വൽ കെയർ മാനേജർ & ചാപ്ലിൻ, മെത്തഡിസ്റ്റ് സെലീന മെഡിക്കൽ സെന്റർ) എന്നിവരാണ് മുഖ്യാതിഥികളും പാനൽ അംഗങ്ങളും.

vachakam
vachakam
vachakam

 ഈ പരിപാടി തികച്ചും സൗജന്യമാണ്. ചടങ്ങിന് ശേഷം എല്ലാവർക്കും അത്താഴവും ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷൻ: പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://tinyurl.com/tdpsp26 എന്ന ലിങ്ക് വഴിയോ പോസ്റ്ററിലെ QR കോഡ് സ്‌കാൻ ചെയ്‌തോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 972-254-5562 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു സമൂഹ നിർമ്മിതിക്കായുള്ള ബ്രഹ്മാകുമാരീസിന്റെ സൗജന്യ കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam