വാളയാറിനടുത്ത് ട്രെയിന്‍ തട്ടി കാട്ടാനയും ആനക്കുട്ടിയും ചരിഞ്ഞു: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

AUGUST 12, 2026, 8:32 PM

പാലക്കാട്: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ വാളയാറിനടുത്തുള്ള ചാവടിപ്പാറ പുതുപ്പതിയില്‍ ട്രെയിനിടിച്ച് കാട്ടാനയും ആനക്കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 12:30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം മുറിച്ചുകടക്കുകയായിരുന്ന ആനകളെ തട്ടിയത്.

തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍പ്പെട്ട പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഇടിച്ചതിന്റെ ആഘാതത്തില്‍ രണ്ട് ആനകളും ട്രെയിനിന്റെ എന്‍ജിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. വാളയാര്‍ പൊലീസും വനംവകുപ്പ് അധികൃതരും തമിഴ്‌നാട് നിന്നുള്ള ഉദ്യോഗസ്ഥരും ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

എന്‍ജിനടിയില്‍ കുടുങ്ങിയ ആനകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. അപകടത്തെത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ക്രെയിനുകളും മറ്റ് സജ്ജീകരണങ്ങളും ഉപയോഗിച്ച് ആനകളുടെ ജഡം മാറ്റുന്നതിനും, റെയില്‍വേ പാതയിലെ ഗതാഗതം പുനസ്ഥാപിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam