ലക്നൗ: വിവാഹ തലേന്ന് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ നവവരന് കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആഘോഷങ്ങളുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചരിക്കുന്നുണ്ട്.
ഭട്ട് ചടങ്ങിന് ശേഷം ഡാന്‍സ് ചെയ്ത് തളര്‍ന്ന നവവരന് കസേരിയില്‍ ഇരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുന്നത്. ശിവം എന്ന 22-കാരനാണ് മരിച്ചത്. യുപി ഹത്രസിലെ ഭോജ്പൂര് ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. മോഹിനി എന്ന യുവതിയുമായി 18-നാണ് വിവാഹം തീരുമാനച്ചിരുന്നത്. ഞായറാഴ്ച വിവാഹത്തലേന്നുള്ള ചടങ്ങുകള്‍ക്കിടെയാണ് ഇയാള്‍ കുഴഞ്ഞു വീണത്.
हाथरस, यूपी में
शादी के दिन दूल्हे शिवम की मौत हो गई। डांस के बाद वो भात कार्यक्रम में
जाकर बैठा और वहीं जमीन पर गिर पड़ा। डॉक्टर इसे साइलेंट अटैक मान रहे
हैं।@madanjournalist
pic.twitter.com/u8gsUKZobM —
Sachin Gupta (@SachinGuptaUP) November
18, 2024
ബന്ധുക്കള്‍ക്കൊപ്പം ഡാന്‍സ് കളിച്ച ശേഷം കസേരയില്‍ പോയിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്