ന്യൂഡൽഹി: പീഡനപരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാൻ കാണിച്ച ധൈര്യം പോലീസില്‍ പരാതി നല്‍കാൻ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രീം കോടതി.
ബലാത്സംഗക്കേസിൽ ചലച്ചിത്രതാരം സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കോടതിയുടെ പരാമർശം.
പീഡന പരാതി നൽകാൻ പരാതിക്കാരി ഹേമ കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സിദ്ദീഖിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ് സിദ്ദീഖിനെതിരായ ആരോപണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകൻ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്