പാലക്കാട് : തിരഞ്ഞെടുപ്പ് കമ്മിഷൻറെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെ വോട്ടെടുപ്പിനു തലേന്ന് സന്ദീപ് വാര്യർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് അന്വേഷിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻറെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സിപിഎം പത്രപ്പരസ്യം നൽകിയത്.
തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. ഈ അനുമതി വാങ്ങാതെയാണ് സിപിഎം പരസ്യം രണ്ട് പത്രങ്ങളിൽ അച്ചടിച്ചു വന്നത്.
സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിൻറെ പരസ്യം; കോൺഗ്രസ് പരാതി നൽകും
മറ്റു തിരഞ്ഞെടുപ്പു പരസ്യങ്ങൾക്ക് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. എന്നാൽ വിവാദമായ പരസ്യം മാത്രം കമ്മിഷനെ കാണിക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം.
സരിൻ തരംഗം എന്ന വലിയ തലക്കെട്ടുള്ള പരസ്യത്തിൽ സന്ദീപിന്റെ പഴയ പ്രസ്താവനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘കശ്മീരികളുടെ കൂട്ടക്കൊല’ ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്നു പറഞ്ഞിട്ടുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ, ഗാന്ധിജി വധത്തെപ്പറ്റിയുള്ള പരാമർശങ്ങൾ തുടങ്ങിയവ പരസ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
സമൂഹത്തിൽ വർഗീയ വേർതിരിവും സ്പർധയും വളർത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്