ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല;   ഉപഭോക്തൃ കമ്മീഷൻ

JANUARY 6, 2026, 11:59 PM

മലപ്പുറം: ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെയ്ക്കാനാവില്ലെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. 

മലപ്പുറം ചുങ്കത്തറ സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.  2024 സെപ്റ്റംബര്‍ 18 നാണ് ചുങ്കത്തറ സ്വദേശി കോയക്കുട്ടിയുടെ മകന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി നടത്തിയത്. സെപ്റ്റംബര്‍ 19 ന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു.

ചികിത്സക്ക് അഡ്വാന്‍സ് ആയി 11,000 രൂപ ഇന്‍ഷുറന്‍സ് അനുവദിച്ചെങ്കിലും 66,500 രൂപക്ക് പകരം 41,800 രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് തുക അനുവദിച്ചത്. കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചത്. ബന്ധുക്കളില്‍ നിന്നും കടം വാങ്ങി ബില്ല് പൂര്‍ണ്ണമായും അടച്ച ശേഷം വൈകിട്ടാണ് കോയക്കും കുടുംബത്തിനും ആശുപത്രി വിട്ടുപോകാൻ കഴിഞ്ഞത്. 

vachakam
vachakam
vachakam

 താൻ പൈസ കരുതിയിട്ടുണ്ടായിരുന്നില്ലെന്നും 24700 രൂപ ഡിസ്ചാർജ് വേണമെന്ന് പറഞ്ഞപ്പോൾ ഞെട്ടിയതായും പരാതിക്കാരൻ പറഞ്ഞു. രാവിലെ 9 മണിക്ക് ഡിസ്ചാർജായ താൻ പോകുമ്പോൾ നാലു മണിയായി.

ഈ പൈസ കളക്ട് ചെയ്ത് അടയ്ക്കാൻ താമസം ഉണ്ടായി. ഓപ്പറേഷൻ കഴിഞ്ഞ കുട്ടിയും ഭാര്യയും, ആ ലോബിയിൽ നിൽക്കേണ്ട അവസ്ഥ വന്നു. ബന്ധുക്കളിൽ നിന്നൊക്കെ പറഞ്ഞ് അയച്ചുതന്നാണ് ബില്ല് അടച്ചു പോരേണ്ടി വന്നതെന്നും കോയ പറഞ്ഞു.  അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇന്‍ഷൂറന്‍സ് കമ്പനി അനുവദിച്ചു. ഇന്‍ഷ്യൂറന്‍സ് കമ്പനിയുടെ ഭാഗത്തെ വീഴ്ചയാണെന്നും ആരോപിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.  ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിയ്ക്ക് നഷ്ടപരിഹാരം നല്‍കണെമന്നും വിധിച്ചു. 

 സര്‍ജ്ജറി കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും വൈകുന്നേരം വരെ ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ കഴിയാനിടവന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് കമ്മീഷൻ നടപടി.   

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam