കാലിഫോർണിയ: 2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെക്കുറിച്ച് കാലിഫോർണിയയിൽ നടത്തിയ സർവ്വേയിൽ നിലവിലെ ഗവർണർ ഗാവിൻ ന്യൂസത്തിന് വൻ മുന്നേറ്റം. മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനേക്കാൾ 14 പോയിന്റ് അധികം നേടിയാണ് ന്യൂസം സ്വന്തം സംസ്ഥാനത്ത് കരുത്തറിയിച്ചത്.
സർവ്വേയിൽ പങ്കെടുത്തവരിൽ 28% പേർ ഗാവിൻ ന്യൂസത്തെ പിന്തുണച്ചപ്പോൾ കമല ഹാരിസിന് 14% പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.
അലക്സാണ്ട്രിയ ഒകാസിയോകോർട്ടസ് (12%), മുൻ ഗതാഗത സെക്രട്ടറി പീറ്റ് ബൂട്ടിഗീഗ് (11%) എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്.
രാഷ്ട്രീയ ഉപദേശകർക്കും ഉദ്യോഗസ്ഥർക്കുമിടയിൽ നടത്തിയ സർവ്വേയിൽ ന്യൂസത്തിന് 17% പിന്തുണ ലഭിച്ചപ്പോൾ കമല ഹാരിസിന് വെറും 2% പിന്തുണയേ നേടാനായുള്ളൂ.
റിപ്പബ്ലിക്കൻ പാർട്ടിയുടെ സർവ്വേയിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് (43%) വ്യക്തമായ ലീഡ് നിലനിർത്തുന്നു. മാർക്കോ റൂബിയോയാണ് (15%) രണ്ടാമത്.
ട്രംപിനെതിരെയുള്ള പോരാട്ടത്തിൽ സജീവമായി രംഗത്തുള്ളതാണ് ന്യൂസത്തിന് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
