നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ 10-ാമത്തെ ദ്വിവാർഷിക സമ്മേളനം ഡാള്ളസിൽ

APRIL 18, 2026, 12:40 AM

ഡാള്ളസ്: ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് (IANANT) ആതഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ 1 മുതൽ 3 വരെ ഫോർ പോയിന്റു ബൈ ഷെറാട്ടൺ,  DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസ്സസിൽ  വെച്ചു നടത്തുന്നു.

'നഴ്‌സിംഗിന്റെ ശക്തി: മികവ്, പ്രതരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക' എന്നത് ഒരു പ്രമേയമായി  സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.


vachakam
vachakam
vachakam

ആതുര സേവന രംഗത്തെ  സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും. ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്ൽഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന്  ' നൈന 'ന്റെ യും 'ഐനന്റ്  'ന്റെ യും ഭാരവാഹികൾ അറിയിച്ചു.

നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രെജിസ്‌ട്രേഷൻ തുടങ്ങിയിരിക്കുന്നു.

അനശ്വരം മാമ്പിള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam