തൊടുപുഴ: ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചു. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ചാണ് തടഞ്ഞുവെച്ചത്.
സംഭവത്തിൽ ഇടുക്കി എസ് പി അന്വേഷണം തുടങ്ങി. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്നാണ് ആരോപണം. ഇവരുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ, ലോകകപ്പ് ഫുട് ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ നടത്താൻ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങളുണ്ടായത്. മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ് ആയ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചാണെത്തിയതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വച്ചു.
ഇതിനിടെ, തൊടുപുഴ എസ് എച്ച് ഒ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും, ചീട്ടുകെട്ടും കണ്ടെടുത്തു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
ബ്രീത്ത് അനലൈസറിലോ, രക്തപരിശോധനയിലോ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. വിശദമായ പരിശോധനയ്ക്ക് രക്ത സാംപിൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
