ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച '3rd ഓൾ അമേരിക്കൻ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2026' ഒക്ടോബർ 3 ശനിയാഴ്ച ഷാംബർഗിലെ 'പ്ലേ ആൻഡ് ത്രൈവ്' ബാഡ്മിന്റൺ അരീനയിൽ വച്ച് അത്യന്തം വാശിയേറിയ മത്സരങ്ങളോടെ വിജയകരമായി പൂർത്തിയായി.
വടക്കേ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. 45 ടീമുകൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. 12 മണിക്കൂർ തുടർച്ചായി നടന്ന മത്സരങ്ങളിൽ 90 അധികം കായിക താരങ്ങൾ പങ്കെടുത്തു.
ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ മെൻസ് ഓപ്പൺ വിഭാഗത്തിൽ ജുബിൻ വെട്ടിക്കാട്ട് & ആരോൺ ബ്രിജേഷ് ടീം വിജയികളായി. വിജയ പരാജയങ്ങൾ മിന്നി മറഞ്ഞ ഫൈനൽ മത്സരത്തിൽ കാദർ ജൽവാനി & അബ്ദുൽ ജബ്ബാർ ടീമിനെ ആണ് പരാജയപ്പെടുത്തിയത്.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായവരുടെ വിവരങ്ങൾ താഴെ നൽകുന്നു:
വുമൺസ് ഓപ്പൺ: നിക്കി റപ്രിയ & നിഷു റപ്രിയ, റണ്ണേഴ്‌സ് അപ്പ്: സുനിത ജോൺ & റസ്‌നിൻ റഷീദ്
ജൂനിയർ ഓപ്പൺ: കുഷ് & ദിയ, റണ്ണേഴ്‌സ് അപ്പ്: വൈഭവ് റപ്രിയ & അദൈ്വത്
പൂൾ ബി മെൻസ് ഓപ്പൺ: മെർവിൻ & ഡെക്സ്റ്റർ, റണ്ണേഴ്‌സ് അപ്പ്: വരുൺ & റോബിൻ
മെൻസ് 45 പ്ലസ്: അനീഷ് ആന്റോ & ഷിബു നായർ, റണ്ണേഴ്‌സ് അപ്പ്: ഷാബിൻ മാത്യു & സന്തോഷ് ജോർജ്
മെൻസ് 100 കംബൈൻഡ്: ഡിഷു തോമസ് & ജോബ്മൺ മാത്യു , റണ്ണേഴ്‌സ് അപ്പ്: സന്തോഷ് ജോർജ് & ജെയിംസ്
മെൻസ് ഓപ്പൺ: ആരോൺ ബ്രിജേഷ് & ജൂബിൻ വെട്ടിക്കാട്ട് , റണ്ണേഴ്‌സ് അപ്പ്: കാദർ ജൽവാനി & അബ്ദുൽ ജബ്ബാർ
കായികപ്രേമികളുടെ സജീവ പങ്കാളിത്തവും സംഘാടകരുടെ മികച്ച പ്രവർത്തനവും ടൂർണമെന്റിനെ വലിയ വിജയമാക്കി മാറ്റി. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ജി.സി.എം.എ ഭാരവാഹികൾ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
സൈമൺ കോട്ടൂർ, യൂണിവേഴ്‌സൽ മെട്രോ ഏജിങ് സെർവിസ്സ്, പ്ലൂമ ബാഡ്മിന്റൺ ക്ലബ്, കേരള സണ്ണി, ജോൺസൻ കാരിക്കൽ, ടെംപ്ട് ഇൻ ഫ്യൂഷൻ കിച്ചൻ നേപെർവിൽ, ടോമി മെതിപാറ, ജിജു സ്റ്റീഫൻ, ഡോക്ടർ എഡ്വിൻ കാച്ചപ്പള്ളി, ജോഷി മാത്യു (Prudential Financial), ലീസ് ടോം മാത്യു എന്നിവർ സ്‌പോൺസർസ് ആയിരിന്നു.
മത്സരങ്ങൾക്കു ജോൺ കൂള, സന്തോഷ് കാട്ടൂക്കാരൻ, അനീഷ് ആന്റോ, ജിതേഷ് ചുങ്കത്, സുബാഷ് ജോർജ്, മനോജ് കോട്ടപ്പുറം, ബോബി സെബാസ്റ്റ്യൻ, വിജയ് പുത്തൻവീട്ടിൽ, അരുൺ മാത്യു, സന്തോഷ് നായർ, ജിജു സ്റ്റീഫൻ, സുജിത് കേനോത്, ജോൺസൻ കാരിക്കൻ, ജിനേഷ് മാത്യു, റോഷ്‌നി ബിജു, ജിനേഷ് മാത്യു, അനിൽ കൃഷ്ണൻ, ടോമി മെതിപാറ, ജിജു സ്റ്റീഫൻ, രൺജിത് ചെറുവള്ളി, ഫിലിപ്പ് പൗവത്തിൽ, രവീന്ദ്രൻ കുട്ടപ്പൻ, ബോബി വർഗീസ്, ഡോ.എഡ്വിൻ കാച്ചപ്പള്ളി, മഞ്ജു കൊല്ലപ്പള്ളിൽ എന്നിവർ നേതൃത്വം കൊടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
