വാഷിംഗ്ടൺ ഡി.സി: സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വിതരണ സമയക്രമത്തിൽ വരും മാസങ്ങളിൽ അപൂർവ്വമായ ചില മാറ്റങ്ങൾ വരുത്തി. 5.6 കോടിയിലധികം വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമാണ് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നത്.
പ്രതിമാസം ശരാശരി 2,084 ഡോളറാണ് ഇവർക്ക് ലഭിക്കുന്ന തുക.
നവംബർ 11ലെ വിമുക്തഭട ദിന പൊതു അവധി പ്രമാണിച്ചാണ് നവംബറിലെ തീയതികളിൽ മാറ്റം വരുത്തിയത്.
മാസത്തിലെ 1 മുതൽ 10 വരെയുള്ള തീയതികളിൽ ജനിച്ചവർക്ക് നവംബർ 11ന് ലഭിക്കേണ്ട തുക നവംബർ 10 ചൊവ്വാഴ്ച തന്നെ ലഭിക്കും.
നവംബർ 1 ഞായറാഴ്ച ആയതിനാൽ നവംബറിലെ ആനുകൂല്യം ഒക്ടോബർ 30 വെള്ളിയാഴ്ച വിതരണം ചെയ്യും.
ഇതുമൂലം ഒക്ടോബറിൽ രണ്ട് തവണയും നവംബറിൽ തുകയും ലഭിക്കില്ല. ഡിസംബർ 1നും ഡിസംബർ 31നും (ജനുവരി 1 അവധിയായതിനാൽ) തുക വിതരണം ചെയ്യും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
