പാലാ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയ്ക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന്റെ ഫലമെന്താണെന്ന് ഇന്നറിയാം.
ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ് കൗൺസിലർമാർ എത്തുമോ എന്നതാണ് നിർണായകം.
അവിശ്വാസ ചർച്ചയിൽ പങ്കെടുക്കരുതെന്ന് അറിയിച്ചു കോൺഗ്രസ് കൗൺസിർമാർക്ക് ഡിസിസി പ്രസിഡന്റ് വിപ് നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്, കെഡിപി പാർട്ടികളും അവരുടെ കൗൺസിലർമാർക്ക് വിപ് നൽകിയിട്ടുണ്ട്.
നിലവിലെ വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഇന്ന് എത്തിയേക്കും. മായ സ്വാതന്ത്ര അംഗമാണ്. 26 കൗൺസിലർമാരുള്ള നഗരസഭയിൽ മായ കൂടി വന്നാൽ പ്രതിപക്ഷത്ത് 13 പേരാകും. കോൺഗ്രസിലെ ആരെങ്കിലും പങ്കെടുത്താൽ അവിശ്വാസം പാസാകും.
26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ പ്രതിപക്ഷത്തിന് ഭരണം അട്ടിമറിക്കാനാവും. ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം നടത്താനില്ലെന്നാണ് ആറോളം കോൺഗ്രസ് കൌൺസിലർമാരുടെ നിലപാട്. ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
