കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് കേസ് പുനരന്വേഷിക്കാനുള്ള സാധ്യത മങ്ങുന്നതായി റിപ്പോർട്ട്. ഇരുപത് വർഷം മുമ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അപാകതകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിജിലൻസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഇതോടെ പുനരന്വേഷണം നടക്കില്ലെന്ന് ഏതാണ്ട് തീരുമാനമായിട്ടുണ്ട്.
വിജിലൻസ് നടത്തിയ പരിശോധനയിൽ, അന്ന് ശേഖരിച്ച ഫയലുകളും കണ്ടെത്തിയ വിവരങ്ങളും കൃത്യമാണെന്ന് സ്ഥിരീകരിച്ചു. ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ, ഒരു കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് പഴയ അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.
കെഎസ്ടിപി എംസി റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു എൻജിനീയറുടെ ആത്മഹത്യയെ തുടർന്നുള്ള വിഷയങ്ങളിലാണ് വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയത്. അന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഴിമതിക്ക് തെളിവുകളില്ലെന്നും കണ്ടെത്തി വിജിലൻസ് ഫയൽ അടച്ചിരുന്നു.
ഇപ്പോൾ നടത്തിയ ഫയലുകളുടെ പുനഃപരിശോധനയിലും പഴയ അന്വേഷണത്തിൽ യാതൊരുവിധ അപാകതകളും കണ്ടെത്താനായില്ല.
English Summary: The possibility of a reinvestigation into the vigilance case against Central Election Commissioner Gyanesh Kumar is reportedly fading. Vigilance has assessed that there were no irregularities in the preliminary investigation conducted 20 years ago. A verification found the files and findings from that time were accurate, leading to the decision that the reinvestigation will not proceed.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Gyanesh Kumar, Vigilance Case, Kerala Politics, Ramesh Chennithala, KSTP MC Road Project, Central Election Commissioner, Kerala News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
