കേരളപ്പിറവി ആഘോഷം ഡാളസിൽ

OCTOBER 31, 2026, 12:28 AM

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 1 ഞായറാഴ്ച വൈകിട്ട് 3.30 മുതൽ 6.30 വരെ ഗാർലാന്റിലുള്ള കിയ പാർട്ടിഹാളിൽ വെച്ച് നടക്കും. 1956 നവംബർ 1 ന് മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ഈ ദിനം കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്.

ഈ ദിനം കേരളത്തിനകത്തും പുറത്തും സർക്കാരും മലയാളി സംഘടനകളും കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കേരള ലിറ്റററി സൊസൈറ്റിയുടെ ആരംഭകാലം മുതൽ ഈ ദിനം സമുചിതമായി ആഘോഷിച്ചുവരുന്നു.

പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ സണ്ണിവേൽ മേയർ സജി ജോർജ്ജ് മുഖ്യസന്ദേശം നൽകും. സാമുവേൽ യോഹന്നാൻ (ലാന പ്രസിഡന്റ്), ഷിജു എബ്രഹാം (കേരള അസോസിയേഷൻ പ്രസിഡന്റ്), സണ്ണി മാളിയേക്കൽ, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്ജ്, സി.വി. ജോർജ്ജ്, സിജു വി. ജോർജ്ജ്, ഷാജു ജോൺ, ഹരിദാസ് തങ്കപ്പൻ, ഫ്രാൻസിസ് തോട്ടത്തിൽ, ഷെല്ലി തോമസ്, സാറ ചെറിയാൻ, റോസമ്മ ജോർജ്ജ്, മീനു എലിസബത്ത് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. 

vachakam
vachakam
vachakam

പി.പി. ചെറിയാൻ (വൈസ് പ്രസിഡന്റ്) സ്വാഗതവും ബാജി ഓടംവേലി (സെക്രട്ടറി) കൃതജ്ഞതയും അറിയിക്കും. 

'കേരളത്തെ അറിയാം' എന്ന പ്രത്യേക കേരളപ്പിറവി ക്വിസ്സ് പ്രോഗ്രാമിന് എഴുത്തുകാരി ദിവ്യ മേനോൻ അവതാരകയായിരിക്കും. ഡാലസ് മെലഡീസ് അംഗങ്ങൾ പാട്ടുകൾക്കും സംഘഗാനത്തിനും നേതൃത്വം നൽകും. മലയാളി മങ്ക, കേരള ശ്രീമാൻ മത്സരവും ഉണ്ടായിരിക്കുന്നതാണ്.

കേരള ലിറ്റററി സൊസൈറ്റിയും അതിന്റെ അംഗങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങളുടെ പ്രദർശനവും നടക്കും.  

vachakam
vachakam
vachakam

ഡാളസിലുള്ള എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടേയും സംഘടനയാണിത്. ഈ പരിപാടിയെക്കുറിച്ച് കൂടുതൽ അറിയാനും സംഘടനയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുവാനുമായി സെക്രട്ടറി ബാജി ഓടംവേലിയുമായി +1-915-613-6566 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.  

ബാജി ഓടംവേലി, സെക്രട്ടറി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam