ദീപാവലി തിരക്ക്; പ്രത്യേക സർവീസുകളുമായി ദക്ഷിണ റെയിൽവേ

OCTOBER 31, 2024, 7:42 AM

 തിരുവനന്തപുരം: ദീപാവലി തിരക്കിൽ കൂടുതൽ ട്രെയിന്‍ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരക്കേറിയ പാതകളിൽ 58 പ്രത്യേക ട്രെയിനുകൾ 277 സർവീസുകൾ നടത്തും. 

ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും വർധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ​ഗതാ​ഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.

യാത്രക്കാരുടെ തിരക്ക് വർധിച്ചതിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനിലെ യാത്രക്കാരുടെ ആവശ്യം പരി​​ഗണിച്ച് 10 ട്രെയിനുകളിൽ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

തിരുവനന്തപുരം നോർത്ത് - ഹസ്രത്ത് നിസാമുദ്ദീൻ - തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് - എസ്എംവിടി, ബെം​ഗളൂരു - തിരുവനന്തപുരം നോർത്ത്, കോട്ടയം - എംജിആർ ചെന്നൈ സെൻട്രൽ - കോട്ടയം, യശ്വന്കത്പൂർ - കോട്ടയം - യശ്വന്ത്പൂർ എന്നിവയുൾപ്പെടെ തിരക്കേറിയ റൂട്ടുകളിലാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുള്ളത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam