തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

JULY 8, 2024, 12:54 PM

തിരുവനന്തപുരം:  ഒരാവശ്യവുമില്ലാതെ തുടർച്ചയായി എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ല എന്ന് ബോധ്യപ്പെട്ടാൽ നുണപ്രചാരണം നടത്തിയവർ തിരുത്താനും തയാറാകുന്നില്ല.

ജനങ്ങൾക്ക് എന്നെ നന്നായി അറിയാം . ഈ രീതി അന്യായമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നാൽ അതിനെതിരെ കർക്കശമായ, മുഖം നോക്കാതെയുള്ള നിലപാട് സ്വീകരിക്കുന്നവരാണ് എൽഡിഎഫ് സർക്കാർ. 

അടുത്ത കാലത്തുണ്ടാകുന്ന ആരോപണങ്ങൾ ഒരു കാര്യവുമില്ലാതെ എന്നെ വ്യക്തിപരമായി അക്രമിക്കുന്നതാണ്. എന്നാൽ പിന്നീട് ആ വിഷയം എവിടെയും എത്തില്ല. അതിലൊന്നും ഒരു വസ്തുതയും ഇല്ലെന്ന് ബോധ്യമാകും'; മന്ത്രി കൂട്ടിച്ചേർത്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam