സഖ്യകക്ഷികളുമായി ഇടയുന്നവരെ പാർട്ടിയിൽ എടുക്കില്ല; അൻവറിന്‍റെ ഡിഎംകെ മോഹത്തിന് തിരിച്ചടി 

OCTOBER 6, 2024, 2:49 PM

ചെന്നൈ: സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി.വി.അൻവറിൻ്റെ ഡി.എം.കെ മോഹം പൊലിയുന്നു.

പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദക്ക് വിരുദ്ധമാണെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

 മുഖ്യമന്ത്രി സ്റ്റാലിൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ഡിഎംകെ നേതാക്കൾ ചെന്നൈയിൽ ചർച്ച നടത്തിയിരുന്നു. 

vachakam
vachakam
vachakam

ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ശരിയല്ലാത്തതിനാൽ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam