സംസ്ഥാനത്ത് ഡിജിപിയുണ്ടോയെന്ന് സംശയം: രമേശ് ചെന്നിത്തല

MAY 15, 2024, 2:48 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാൽ കേരളത്തിൽ ഭരണസ്തംഭനമാണെന്നും വരൾച്ച, പകർച്ചവനന്തപുരം:  മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാൽ കേരളത്തിൽ ഭരണസ്തംഭനമാണെന്നും വരൾച്ച, പകർച്ചവ്യാധി തുടങ്ങിയവ പെരുകിയിട്ടും യാതൊരു നടപടിയും സർക്കാർ എടുത്തില്ലെന്നും രമേശ് ചെന്നിത്തല. 

സംസ്ഥാനത്ത് ഡിജിപിയുണ്ടോ എന്ന് സംശയമാണെന്നും ഉണ്ടെങ്കിൽ തന്നെ ഡിജിപി ആരെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പരിഹസിച്ചു. 

ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടികളില്ല എന്നും ചെന്നിത്തല വിമർശിച്ചു. ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നു, ഗുണ്ടാ വിളയാട്ടം പെരുകുമ്പോൾ പൊലിസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്നു എന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ജയിലിന് പുറത്താണ്. ഗുണ്ടകളാണ് ഇപ്പോൾ കേരളം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി മൂന്നാഴ്ച വിദേശത്തായിട്ടും ഭരണ നിർവഹണത്തിന് ബദൽ സംവിധാനമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഈ വർഷം ഇത് വരെ 142 കൊലപാതകങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam