കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ.
യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രി നടത്തിയ ഓണവിരുന്നിൽ സതീശൻ പങ്കെടുത്തത് മോശമായെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.
വിരുന്ന് നടന്ന അതേ ദിവസമായിരുന്നു കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
ഇതുസംബന്ധിച്ച ചോദ്യത്തിനായിരുന്നു സുധാകരൻ്റെ മറുപടി.
താൻ ആണെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു എന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്