മീററ്റ്: നഗ്‌നരായി എത്തി ഭീതി പരത്തുക. ഒറ്റയ്ക്കാണെന്ന് കണ്ടാല്‍ സ്ത്രീകളെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുക. കേട്ടകഥ മാത്രമായിരുന്ന ഒരു സംഘത്തെ കുറിച്ചുള്ള ഭീതിയിലാണ് ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ഗ്രാമങ്ങള്‍. നഗ്‌നരായി സംഘം ചേര്‍ന്ന് എത്തുന്നതുകൊണ്ട് ഗ്രാമവാസികള്‍ ഈ അക്രമിസംഘത്തിന് 'ന്യൂഡ് ഗാങ്' അഥവാ 'നഗ്‌നസംഘം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
തുടരെ തുടരെ സ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടായതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ ആക്രമി സംഘത്ത കുറിച്ച് കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഗ്രാമത്തിലെ കൃഷിയിടങ്ങളിലും ആള്‍പാര്‍പ്പില്ലാത്ത വിജനമായ മേഖലകളിലും തിരച്ചില്‍ നടത്തുകയാണ് മീററ്റ് പൊലീസ്.
ദൗറലയിലെ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ആദ്യം അക്രമമുണ്ടായത്. നീണ്ട കട്ടി മുടിയുള്ള രണ്ട് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കള്‍ നഗ്‌നരായിരുന്നുവെന്നും വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറയുന്നു. ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി ആദ്യഘട്ടത്തില്‍ പൊലീസ് കേസിന് കാര്യമായ ഗൗരവം നല്‍കിയിരുന്നില്ല. എന്നാല്‍ വൈകാതെ സംഗതി മാറി.
അടുത്ത ഇര ഭരാല ഗ്രാമത്തില്‍ ഭരാല ഗ്രാമത്തില്‍ നിന്നുള്ള വീട്ടമ്മയായ സ്ത്രീയാണ് നഗ്ന സംഘത്തിന്റെ അടുത്ത ആക്രമണത്തിന് ഇരയായത്. ജോലി സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുകയായിരുന്ന സ്ത്രീയെ വഴിയില്‍ വച്ച് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബലമായി തൊട്ടടുത്ത വയലിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സ്ത്രീ ഉച്ചത്തില്‍ നിലവിളിക്കുകയും യുവാക്കളില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികളാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. നഗ്‌നസംഘമാണ് തന്നെ ആക്രമിച്ചതെന്ന് സ്ത്രീ ഗ്രാമീണരോട് പറഞ്ഞു. ഇതോടെ ഗ്രാമവാസികള്‍ എല്ലാ വശങ്ങളില്‍ നിന്നും വയലുകള്‍ വളഞ്ഞെങ്കിലും നഗ്ന സംഘം അവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. യുവാക്കള്‍ രണ്ടുപേരും വിവസ്ത്രരായിരുന്നുവെന്നും ഇരുവര്‍ക്കും നീളമുള്ള കട്ടി മുടിയുണ്ടായിരുന്നുവെന്നും സ്ത്രീ പറഞ്ഞു.
വേട്ട തുടര്‍ന്ന് നഗ്‌നസംഘംപിന്നാലെ മീററ്റിന് സമീപത്തെ മറ്റു രണ്ടിടങ്ങളിലും ഇതേ സംഭവം ആവര്‍ത്തിച്ചു. തുടരെ നാലു സ്ത്രീകള്‍ക്കെതിരെ നഗ്‌നസംഘം ആക്രമണം നടത്തിയതോടെ പൊലീസും വിഷയം ഗൗരവമായി പരിഗണിച്ചു തുടങ്ങി. ഇതോടെയാണ് പ്രതികള്‍ക്കായി ഡ്രോണ്‍ പരിശോധനയിലേക്ക് പൊലീസ് കടന്നത്. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം നഗ്ന സംഘത്തിന്റെ ആക്രമണത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാണക്കേട് ഭയന്ന് നഗ്ന സംഘത്തിന്റെ ആക്രമണങ്ങള്‍ പലരും പുറത്തുപറയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ നഗ്‌നസംഘം ചിലര്‍ പരത്തുന്ന കിംവദന്തിയാണെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് നഗ്ന സംഘത്തിന്റെ കഥ പ്രചരിപ്പിക്കുന്നതെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്