നാദാപുരം: ഓഫര്‍ വിലയ്ക്ക് ഷര്‍ട്ട് എടുക്കാന്‍ എത്തിയവര്‍ കടയിലേക്ക് ഇരച്ചു കയറിയതിനെ തുടര്‍ന്ന് കടയുടെ കൂറ്റന്‍ ഗ്ലാസ് തകര്‍ന്ന് പത്തോളം പേര്‍ക്ക് പരിക്കേറ്റു. സാരമായ മുറിവ് പറ്റിയ മുടവന്തേരി വണ്ണാറത്തില്‍ ഷബീറിനെ(22) കോഴിക്കോട് മെഡിക്കല്‍ കോളജിലും നാദാപുരം സ്വദേശി സച്ചിനെ (16) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാദാപുരത്ത് പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.
കൈനാടി സ്വദേശി മുഹമ്മദ് ഷാമില്‍ (18), നയാനില്‍ (14), അദ്വൈദ് (15) വേറ്റുമ്മല്‍, ആദിഷ് (15) വളയം, ഷാല്‍വിന്‍ (15) ചെക്യാട് എന്നിവര്‍ക്ക് നാദാപുരത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. ഒട്ടേറെ പേര്‍ക്ക് നിസാര പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റ് കണേക്കല്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ എത്തി കട പൂട്ടിച്ചു. ഇതിനിടയില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. പൊലീസും സ്ഥലത്തെത്തിയിരുന്നു.
നിയമവിരുദ്ധമായ ഓഫറുകളും അപകടം വരുത്തുന്ന തരത്തിലുള്ള പ്രചാരണ രീതികളും ആരായാലും നിര്‍ത്തേണ്ടതാണെന്നും ചുളുവില്‍ വിറ്റഴിച്ച് ലാഭവും പ്രചാരണവും നടത്തുന്നവര്‍ ജനങ്ങളുടെ ജീവന് വില കല്‍പിക്കണമെന്നും അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്